തൃശ്ശൂർ: മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടുകളും പയറും കത്തി നശിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പിടുത്തം അറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്തുവാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ജീവനക്കാര്‍ കുന്ന് പ്രദേശത്തേക്ക് നടന്നു കയറി തീ തല്ലി അണക്കുകയായിരുന്നു.
മണിക്കൂറുകളുടെ കഠന പ്രയത്‌നത്തിന് ശേഷമാണ് തീയണക്കുവാന്‍ സാധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിയപ്പോഴേക്കും തീ പിടിത്തും വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരും തന്നെ ചപ്പു ചവറുകള്‍ക്കും,പുല്ലിനോ തീ ഇടരുതെന്നും,വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറക്കുന്നത് ഒഴിവാക്കുക,ദീര്‍ഘ ദൂര യാത്രകള്‍ക്ക് മുന്‍പ് വാഹനങ്ങള്‍ കൃത്യമായി പരിശോധന നടത്തണമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ പി.ഒ,വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പി.ആര്‍.രതീഷ്, സി.ജയകൃഷ്ണന്‍, യു,അനൂപ്, പി.ആര്‍.അനന്തു, പി.എസ്. മിഥുന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






