ഊട്ടി: ലോകപ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം. സസ്യോദ്യാനത്തിലെ പുഷ്പമേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.
രണ്ടു ലക്ഷം കാര്‍നേഷ്യം, ജമന്തി പൂക്കള്‍കൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃക എന്നിവയും കൗതുകം ഉണർത്തുന്ന കാഴ്ചകളാണ്. പൂക്കള്‍കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങൾ മേളയിലെ പ്രധാന ആകര്‍ഷണമാണ്.
എട്ടടി ഉയരത്തില്‍ 50400 പൂക്കള്‍കൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവയും മനോഹരങ്ങളായ കാഴ്ചകളാണ്. നിലവിലെ പൂച്ചെടികള്‍ക്കുപുറമേ 30,000 ചട്ടികളില്‍ വിടര്‍ന്നുനില്‍ക്കുന്ന വിവിധയിനം പൂക്കളും സഞ്ചാരികളെ ആകര്‍ഷിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, സ്റ്റാലിന്റെ സഹോദരപുത്രി പൂങ്കുഴലി എന്നിവര്‍ക്കുപുറമേ മന്ത്രിമാരായ എം.ആര്‍.കെ. പന്നീര്‍ശെല്‍വം, എം.പി. സാമിനാഥന്‍, ചീഫ് വിപ്പ് കെ. രാമചന്ദ്രന്‍, എ. രാജ എം പി, കളക്ടര്‍ ലക്ഷ്മി ഭവ്യ തനീരു എന്നിവരും പങ്കെടുത്തു. മെയ് 25 വരെയാണ് മേള നടക്കുന്നത്.






