സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇതുവരെ അറസ്റ്റിലായത് 105 പേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 2384 പേരെ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടതായി സംശയിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ 105 പേരാണ് അറസ്റ്റിലായത് കൂടാതെ 90 കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു. എംഡിഎംഎ , കഞ്ചാവ് ,കഞ്ചാവ് ബീഡി , എന്നിവയാണ് അറസ്റ്റിലായവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

നിരോധിത മയക്കു മരുന്നുകൾ ശേഖരിക്കുന്നതിലും ,വിൽക്കുന്നതിലും ഏർപ്പെടുന്നവരെ കണ്ടുപിടിച്ച് കർശനനിയമനടപടികൾ സ്വീകരിക്കുന്നതിനായാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടത്തിയത്. കൂടാതെ ഇത്തരം ഇടപാടുകളെ കുറിച്ച് ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.