ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന് ചേരും. സെെനിക നടപടിക്ക് ശേഷമുളള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.
അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും തിരച്ചിൽ നടത്തുകയാണ്.






