സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് എഫ്-16 ഉള്‍പ്പെടെ 5 പാക് യുദ്ധവിമാനങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ .93-ാമത് വ്യോമസേന ദിനാഘോഷ പരിപാടിയിലായിരുന്നു പ്രസ്താവന.

ലോകത്തിലെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നീണ്ടുനിൽക്കുമ്പോൾ, ഓപ്പറേഷൻ സിന്ദൂർ വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം നേടി അവസാനിപ്പിക്കാനായതെന്ന് സിങ് പറഞ്ഞു. മൂന്ന് സേനകളും ഒരുമിച്ച് ശക്തി പ്രകടിപ്പിച്ചതാണ് വിജയത്തിന് കാരണം. 1971-നുശേഷം രാജ്യത്തിന് ലഭിച്ച വലിയ സൈനിക നേട്ടങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് കൊണ്ടുപോയ യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂർ. കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യ ലക്ഷ്യം നേടിയപ്പോൾ ഒടുവിൽ പാകിസ്ഥാൻ വെടിനിർത്തലിനായി സമീപിക്കേണ്ടി വന്നു.

യുദ്ധസമയത്ത് മാധ്യമങ്ങൾ സൈന്യത്തിന് ഒപ്പം നിന്നുവെന്ന് വ്യോമസേന മേധാവി അഭിപ്രായപ്പെട്ടു. “ചില തെറ്റായ വാർത്തകൾ ഉണ്ടായെങ്കിലും, പൊതുവെ മാധ്യമങ്ങൾ രാജ്യ താൽപര്യത്തിന് പിന്തുണ നൽകി,” എന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ എത്ര ആഴത്തിൽ ഉള്ളിലായാലും ആക്രമിക്കാൻ വ്യോമസേനയ്ക്ക് ശേഷിയുണ്ടെന്നും, ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾക്കും ഇന്ത്യ സജ്ജമാണെന്നും സിങ് വ്യക്തമാക്കി.

“ഇനിമുതൽ നടക്കുന്ന യുദ്ധങ്ങൾ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായിരിക്കും. പുതിയ സാങ്കേതിക സംവിധാനങ്ങളോട് ചേർന്ന് വ്യോമസേന രൂപാന്തരം വരുത്തും. പുതിയ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു,” എന്നും എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.