സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രതിപക്ഷ നേതാവിന്റെ സ്ഥിരത തെറ്റി:മുഖ്യമന്ത്രിയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഉറപ്പ് കൂടിയെന്ന് മന്ത്രി വി ശിവകുട്ടി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച നാളുകളായി പ്രതിപക്ഷ നേതാവിന് തലയ്ക്ക് ഓളമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു മുഖ്യപദവിയിൽ ഇരുന്ന് ആരും സംസാരിക്കാത്ത തരത്തിലുള്ള ഭാഷകളും പരാമർശങ്ങളുമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ജനപ്രീതി ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരുന്നത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയരുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു..

പ്രതിപക്ഷം ചെയ്യുമെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യില്ല എന്നാൽ വാഗ്ദാനങ്ങളും വെല്ലുവിളികളും പലതാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേകളെയും പിആർ ഏജൻസികളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ തങ്ങൾക്കാണ് പിന്തുണയെന്ന് പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നും, യഥാർത്ഥ ജനപിന്തുണയും സ്വാധീനവും വോട്ടുപെട്ടി തുറന്ന് എണ്ണുമ്പോൾ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന സർവേകൾ ഏതെങ്കിലും ഗവൺമെന്റോ കേന്ദ്ര സർക്കാരോ മറ്റ് വിശ്വസനീയമായ സ്വതന്ത്ര ഏജൻസികളോ നടത്തിയ ഔദ്യോഗിക സർവേകളല്ല. വൻ തുകയുണ്ടെങ്കിൽ ഏത് ഏജൻസിയെക്കൊണ്ടും താനാണ് ഏറ്റവും മുന്നിലെന്ന രീതിയിൽ സർവേ ഫലം ഉണ്ടാക്കാമെന്നും മന്ത്രി പരിഹസിച്ചു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പല സർവേകളും കേട്ടുകേൾവി പോലുമില്ലാത്ത സംഘടനകളുടേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമ്മേളനത്തിലും ഇത്തരം പ്രചാരണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടന്നതായി വി. ശിവൻകുട്ടി ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement