വയനാട് : മേപ്പാടിയിൽ ഉപാധികളോടെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി. ആദ്യഘത്തിൽ കുംകികളെ വെച്ച് കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തും . രണ്ട് കുങ്കിയാനകളെയാകും ഇതിനായി ഉപയോഗിക്കുക. അതേസമയം മൂന്ന് സംഘങ്ങളായി കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുളള ശ്രമം തുടരുന്നുവെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി .
ഈ ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ആകും മയക്കുവെടി വെച്ച് ആനയെ പിടികൂടുക. അതേസമയം ഏത് ആനയാണ് ആറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ രാത്രി ഒൻപത് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കൊല്ലി സ്വദേശി അറുമുഖൻ ദാരുണമായി കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ ആന തുടര്‍ന്നാല്‍ മയക്കുവെടി വെയ്ക്കും.






