മലപ്പുറം: ഈ വർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മൂർക്കനാട് സ്കൂളിൽ ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരീക്ഷാ തയ്യാറെടുപ്പുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി നടത്തിയ ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമായി.
അധ്യാപക അവാർഡ് ജേതാവും സംസ്ഥാന പുസ്തകനിർമാണ സമിതി അംഗവുമായ അഷ്റഫ് മോളയിൽ ക്ലാസിന് നേതൃത്വം നൽകി. പഠനരീതികളെക്കുറിച്ചും ചോദ്യങ്ങളെ സമീപിക്കേണ്ട വിധത്തെക്കുറിച്ചും അദ്ദേഹം വിശദമായി കുട്ടികളോട് സംവദിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ വി. ഷഹിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂടാതെ, അധ്യാപകരായ കെ. രജിത, കെ. അഭിരമ്യ, എം. മുഹമ്മദ് ഷിഹാബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നതിന് സ്കൂളിൻ്റെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.






