സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിയന്ത്രണം വിട്ട കാർ കട മുറികൾ ഇടിച്ചു തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുഹമ്മ ആര്യാക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെയും സമീപത്തെ രണ്ട് കടകളുടെയും മേൽ ഇടിച്ചുകയറി മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.45 ഓടെ മുഹമ്മ–തണ്ണീർമുക്കം റോഡിൽ ആര്യാക്കര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.

അമിതവേഗത്തിൽ എത്തിയ മാരുതി സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ജാൻസിയ വസ്ത്രവ്യാപാര സ്ഥാപനത്തിലും അടുത്തുള്ള മില്ലറ്റ് കടയിലും കാർ ഇടിച്ചുകയറി. ഇടിയുടെ ശക്തിയിൽ വാഹനം തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന പുത്തനമ്പലം സ്വദേശികളായ അനുരാഗ്, അശ്വിൻ ദേവ്, വിപിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിവിളക്ക് ഇല്ലായ്മയും അമിതവേഗതയും ആണ് അപകടങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.