മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി. എ ജബ്ബാർ ഹാജിക്ക് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിലെ ജീവനക്കാർ സ്വീകരണം നൽകി. ഡയാലിസ് സെന്ററിൻ്റെ ചെയർമാനും ദീർഘകാലം കൊണ്ടോട്ടി സെന്ററിൽ പ്രവർത്തനം നടത്തിയ മഹൽ വ്യക്തിയുമാണ് ഇദ്ദേഹം. ഡയാലിസിസ് സെൻ്റർ സെക്രട്ടറി സി. ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മനേജർ ഫസലുൽ ഹഖ് അധ്യക്ഷനായി.
ജീവനക്കാർ തന്നെ മൊമന്റോ നൽകി ആദരിച്ചു. സിസ്റ്റർ അനില ജോസ്, രായീൻ കുട്ടി നീറാട്, എം.സി ഇബ്രാഹിം, കരീം എളമരം, ഫൈസൽ ബാബു, അസ്ഹർ കെ, ജഫ്ലല എടക്കോടൻ, ബുഷ്റ, നജ്മൽ ബാബു, എൻ.സി ഷെരീഫ്, ഫഹീം അഹമ്മദ്, ഹിമ പി, വസീം അക്രം, അഷ്റഫ് പട്ടാക്കൽ, സജ്ജാദ് ടി. പി, മുബഷിറ ടി. പി, മുനീബ് എളമരം, നിഷ സി, നിഖിത പി. എം, ജസീം കെ, വിനീത, വീരാൻകുട്ടി ഇ. പി, ഫസ്ന പി. ടി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പി.എ ജബ്ബാർ ഹാജി മറുപടി പ്രസംഗവും നടത്തി.






