സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ശാപ മോക്ഷവുമായി പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലം

കോഴിക്കോട്: ഏറെ കാലമായി ഗതാഗത തടസ്സം ഉണ്ടാക്കി വരികയായിരുന്ന പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലത്തിന് ശാപമോക്ഷം .പുതിയ പാലം നിർമ്മിക്കുന്നതിനും അതിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി നേടിയെടുക്കാൻ പി ടി എ റഹീം എം എൽ എ ക്ക് സാധിച്ചു .

2011ല്‍ ​പാ​ല​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ​യു​ടെ​യും 2018ല്‍ ​പാ​ലം നി​ര്‍മാ​ണ​ത്തി​ന് 5.5 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ വ​ന്ന കാ​ല​താ​മ​സം കാ​ര​ണം പ്ര​വൃ​ത്തി ടെ​ൻ​ഡ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. പാ​ലം നി​ര്‍മി​ക്കു​ന്ന​തി​ന് കു​ന്ദ​മം​ഗ​ലം, മ​ട​വൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലാ​യി 34.2 സെ​ന്റ് ഭൂ​മി​യാ​ണ് സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

60 വ​ര്‍ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ട​നി​ല​ത്തെ ഇ​ടു​ങ്ങി​യ പാ​ലം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ പാ​ലം നി​ര്‍മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ആ​കെ 79 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന് 1.5 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള ന​ട​പ്പാ​ത ഉ​ള്‍പ്പെ​ടെ 9.5 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ഉ​ണ്ടാ​വു​ക. പ​ട​നി​ലം ഭാ​ഗ​ത്ത് 150 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ആ​രാ​മ്പ്രം ഭാ​ഗ​ത്ത് 80 മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ര്‍മി​ക്കു​ന്ന പ്ര​വൃ​ത്തി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കും. പ​ട​നി​ലം ജ​ങ്ഷ​ന്റെ പ്ര​വൃ​ത്തി​കൂ​ടി പാ​ല​ത്തി​നൊ​പ്പം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്തെ ഗതാ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭൂ​വു​ട​മ​ക​ള്‍ക്ക് പ​ണം കൈ​മാ​റി പാ​ല​വും അ​പ്രോ​ച്ച് റോ​ഡും നി​ര്‍മി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അതിവേഗം പൂ​ര്‍ത്തീ​ക​രി​ക്കാനും പ്ര​വൃ​ത്തി ടെ​ൻ​ഡ​ര്‍ ചെ​യ്തതും ഉൾപ്പെടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement