ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 31 പേർ ഉൾപ്പെടുന്ന പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതജ്ഞൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദ്രർ സിങ്ങ്, കുവൈത്തിലെ യോഗ പരിശീലക ഷെയ്ക് എ. ജെ. അൽ സഭാഹ, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവരുൾപ്പെടെ 31 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
ഇതിനൊപ്പം രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയിൽ നിന്നുള്ള രണ്ട് മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി. മണികണ്ഠനും അന്തമാൻ-നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലുകൾ ലഭിക്കും. കോട്ടയം സ്വദേശിയാണ് എയർ മാർഷൽ ബി. മണികണ്ഠൻ.




