ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ പോലീസ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്ത് വന്നു . ഭീകരരെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത് . ഷോപ്പിയാന്‍ ജില്ലയിലെ വിവിധ പ്രേദേശനങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
‘ഭീകര മുക്ത കശ്മീര്‍’ എന്ന സന്ദേശവും പോസ്റ്ററിലുണ്ട്. വിനോദസഞ്ചാരിയടക്കം 26 കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത അലി ഭായി, ഹാഷിം മൂസ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ ഭീകരരുടെ ചിത്രം സഹിതമാണ് പൊലീസിന്റെ പോസ്റ്റര്‍. ഭീകരന്മാരായ ഹാഷിം മൂസ, അലി ഭായി എന്നിവര്‍ പാകിസ്ഥാന്‍ സ്വദേശികളാണ് . എന്നാൽ ആദില്‍ ഹുസൈന്‍ തോക്കര്‍ കാശ്മീരിയാണ്.






