സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് വെട്ടിച്ചുരുക്കി എയർ ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കൂടാതെ ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യം. രാജ്യം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ യാത്രക്കാർക്കൊപ്പമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിലവിൽ ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.