Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ പ്രചരണവുമായി പാകിസ്ഥാൻ: ഇന്ത്യയുടെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണംമെന്ന് പാക് സേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി നൽകിയെന്ന് വ്യാജപ്രചാരണവുമായി പാകിസ്ഥാൻ. ഇന്ത്യയ്ക്ക് അകത്ത് 15 സ്ഥലങ്ങളില്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പാക് സേനയുടെ വ്യാജ അവകാശവാദം. ശ്രീനഗറിലെ വ്യോമ താവളം വ്യോമസേന തകര്‍ത്തു, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനവും തകർത്തെന്നാണ് പ്രചാരണം. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും നീതി നടപ്പാക്കിയെന്നും ഇന്ത്യൻ കരസേന അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix