ന്യൂഡൽഹി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് പേര് നൽകിയെന്ന റിപ്പോർട്ടുകൾ പുറത്ത്. ഓപ്പറേഷൻ ”ബുന്യാൻ-ഉൽ-മർസൂസ്’ എന്നാണ് പാകിസ്ഥാൻ പേര് നൽകിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഫാത്തേ 1 മിസൈലുകൾ ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലസ്റ്റിക് മിസൈലുകളിൽ ഒന്നാണ് ഫത്താ-1.






