വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് ലംഘിച്ച പാക് നിലപാട് പാകിസ്ഥാനെ എന്തുകൊണ്ട് ഇന്ത്യ തെമ്മാടി രാഷ്ട്രമെന്ന് വിളിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സൈന്യം ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്.
ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന്‍ ഡിജിഎംഒയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അത് സ്ഥിരീകരിച്ചു.




