ന്യൂഡൽഹി : പാകിസ്ഥാൻ ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ് .ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്തും ഇയാൾ പാകിസ്ഥാന് വേണ്ടി പ്രവർത്തിച്ചിരുന്നു . ലഷ്‌കർ-ഇ-തൊയ്ബയുടെ തലവനും ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ ആഗോള ഭീകരനായ ഹാഫിസ് സയീദിനൊപ്പം പ്രതി നിൽക്കുന്ന ഒരു ഫോട്ടോയും പോലീസ് കണ്ടെത്തിയിട്ടുണ്ട് . കൂടാതെ അറസ്റ്റിലായ ആൾ അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി സംഘടനയ്ക്ക് കൈമാറിയതായും പറയപ്പെടുന്നു.






