മുംബൈ: തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യൻ വ്യാപാരികൾ തീരുമാനിച്ചതിനുപിന്നാലെ വ്യാപാരിക്ക് പാക്കിസ്ഥാനില്‍നിന്ന് ഭീഷണി. മാർക്കറ്റ് യാർഡ് എന്നറിയപ്പെടുന്ന പൂനെയിലെ കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റിയിലെ വ്യാപാരിയായ സുയോഗ് സെൻഡെയ്ക്കാണ് വ്യാഴാഴ്ച പുലർച്ചെ ഭീഷണി ലഭിച്ചത്. അതേസമയം ശബ്ദസന്ദേശം ലഭിച്ചതിനെത്തുടർന്നു നൽകിയ പരാതിയില്‍ പുണെ പൊലീസ് കേസെടുത്തു.ആദ്യം ഫോണിലേക്ക് കോളുകള്‍ വരുകയായിരുന്നുവെന്നും, ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ശബ്ദസന്ദേശം ലഭിച്ചതായും പരാതിയില്‍ പറയുന്നു.
സെൻഡെയുടെ അഭിപ്രായത്തിൽ, പൂനെ തുർക്കിയിൽ നിന്ന് ആപ്പിൾ, ലിച്ചി, പ്ലം, ചെറി, നട്സ് എന്നിവയുൾപ്പെടെ നിരവധി പഴങ്ങളും ഉണങ്ങിയ പഴങ്ങളും ഇറക്കുമതി ചെയ്യുന്നു. ആപ്പിൾ മാത്രം പ്രതിവർഷം ഏകദേശം 1,200 കോടി രൂപ ഇറക്കുമതി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യ വ്യാപാരബന്ധം ബഹിഷ്‌ക്കരിക്കുന്നത് കൊണ്ട് തന്നെ ഇത് തുർക്കിക്ക് വൻ സാമ്പത്തിക ആഘാതം ആണ് ഉണ്ടാകുന്നത് . അതേസമയം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് തുർക്കിയിൽ നിന്നുള്ള ആപ്പിളും ഉണങ്ങിയ പഴങ്ങളും ഇറക്കുമതി ചെയ്യുന്നത് നിർത്തി ‘രാഷ്ട്രം ആദ്യം’ എന്ന നിലപാട് സ്വീകരിച്ചതിന് പൂനെയിലെ എപിഎംസിയിലെ വ്യാപാരികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിനന്ദിച്ചു.






