ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ. ന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ അറിയിച്ചു. അഫ്ഗാൻ ഭൂമിയിൽ ആസ്ഥാനം സ്ഥാപിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് പാക് വാർത്താവിതരണ മന്ത്രി അത്തൗല്ല തരാർ എക്സിൽ കുറിച്ചു.പാക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
അടുത്തിടെ പാക്കിസ്ഥാൻ നേരിട്ട ചാവേറാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ -പാകിസ്താൻ ബന്ധം സംഘർഷഭരിതമായിരുന്നുവെങ്കിലും, സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ അടുത്തിടെ ചിലതരം ഇളവ് വന്നിരുന്നു. സംഘർഷങ്ങളിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാക് സൈനികരെ വിട്ടയച്ചതിനു പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്.




