പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡോ പി സരിനാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി എന്നാണ് സരിന്റെ ആരോപണം.
രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കളെല്ലാം ഫേസ്ബുക്കില്‍ രാഹുലിന്റെ പടം പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിന് പങ്കുവച്ചിട്ടുമില്ല. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിന് പ്രതികരിച്ചത്.
കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറാണ് പി. സരിന്. സംഭവത്തില്‍ പ്രതികരണത്തിനായി ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.




