സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കെഎസ്ആർടിസി തൃശൂർ സ്റ്റാൻഡിലേക്ക് പാലക്കാട്- എറണാകുളം വണ്ടികൾക്ക് പ്രവേശനമില്ല

പാലക്കാട്: വടക്കഞ്ചേരി കെഎസ്ആർടിസി തൃശൂർ സ്റ്റാൻഡിലേക്ക് പാലക്കാട്, എറണാകുളം വണ്ടികൾക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് എത്തുന്ന വണ്ടികൾക്ക് സ്റ്റാൻഡിൽ കയറാനോ, ആളെ കയറ്റാനോ അനുവാദമില്ല. സ്റ്റാൻഡ് നിർമാണത്തിന്റെ പേരിലാണ് പാലക്കാട്ടുകാരോട് ചിറ്റമ്മ നയം. ഇവിടെ നിന്നെത്തുന്ന ബസുകൾ തൃശൂർ വടക്കേ സ്റ്റാൻഡിൽ ചെന്ന് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. യാത്രക്കാർ തൃശൂർ സ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ച് വടക്കേ സ്റ്റാൻഡിൽ എത്തണം. അല്ലെങ്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കണം.

വടക്കേ സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ബസുകളിൽ തുടക്കത്തിൽ ഒരാളും ഉണ്ടാകാറില്ലെന്ന് ഡ്രൈവർമാർ തന്നെ പറയുന്നു. യാത്രക്കാർ തീരാദുരിതം അനുഭവിക്കുമ്പോഴും കണ്ടില്ലെന്നു നടക്കുകയാണ് ഉദ്യോഗസ്ഥർ. സ്വകാര്യ ബസുകളെ സഹായിക്കാനാണ് ക്രമീകരണം എന്ന പേരിൽ യാത്രക്കാർക്ക് പണി കൊടുക്കുന്നതെന്നാണ് കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ആക്ഷേപം. എറണാകുളം, പാലക്കാട് ബസുകൾ ആളില്ലാതെയാണ് ട്രിപ്പ് നടത്തുന്നത്. ഇവ നഷ്ടത്തിലായിട്ടും ബന്ധപ്പെട്ടവർക്ക് കുലുക്കമില്ല.

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ പേരിലാണ് ഇപ്പോഴത്തെ ക്രമീകരണം എന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാൽ ബസ് സ്റ്റാൻഡിൽ ഇപ്പോൾ പണികൾ ഒന്നും നടക്കുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. നിറയെ ആളുകളുമായി പാലക്കാടിനും എറണാകുളത്തിനും പോയിരുന്ന ബസുകളിൽ ഇപ്പോൾ യാത്രക്കാരില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വിവാഹാവശ്യം നിരസിച്ചു; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ

Read More »

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »
Advertisement