Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പനിക്കൽ തൊടി ശ്രീ അയ്യപ്പ ഭജന മഠം; കർപ്പൂരാഴി മഹോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് അരീക്കാട് പനിക്കൽ തൊടി ശ്രീ അയ്യപ്പ ഭജന മഠത്തിൽ ഇന്ന് കർപ്പൂരാഴി മഹോത്സവം നടക്കും.

പനിക്കൽ തൊടി ശ്രീ അയ്യപ്പ ഭജന മഠത്തിന്റെ 2 -ാമത് കർപ്പൂരാഴി മഹോത്സവമാണ് ഇന്ന് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തേതു പോലെ ഗംഭീരമായി കർപ്പൂരാഴി മഹോത്സവം ആഘോഷമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ 5 മണിയ്ക്ക് ഗണപതിഹോമത്തോടെ തുടങ്ങി രാവിലെ 10 മണിയ്ക്ക് ‘അയ്യപ്പ തത്വം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശ്രീ സംജേഷ് പട്ടേരിയുടെ പ്രഭാഷണവും, ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും, തുടർന്ന് വൈകീട്ട് 6.30ന് വാദ്യമേളങ്ങളോടും, താലപ്പൊലിയോടും കൂടി ഉറവൻകുളം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും അയ്യപ്പ ഭജന മഠത്തിലേക്ക് കർപ്പൂരാഴി എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ഭക്തജനങ്ങളുടെയും നിറ സാന്നിധ്യം ഉണ്ടാവണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Recent News

Advertisement
WhiteswanTV Footer