പട്ന: ബീഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പു യാദവ്. എന്‍ഡിഎയിൽ നിതീഷ് കുമാറിന്റെ സ്ഥിതി നല്ലതല്ലെന്നും തെരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എൻഡിഎയ്ക്ക് എതിരാണെന്നും 20 വർഷം അവർ ബീഹാറിനെ വഞ്ചിക്കുകയായിരുന്നെന്നും പപ്പു യാദവ് പറഞ്ഞു.
നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ലെന്നും മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തോട് എല്ലായ്‌പ്പോഴും ബഹുമാനമാണുള്ളതെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു. ബിഹാറില്‍ രണ്ട് മുഖങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉള്ളത്. അത് മോദിയുടേതും രാഹുല്‍ ഗാന്ധിയുടേതുമാണ്. മോദി വെറുപ്പിന്റെ മുഖമാണ്. രാഹുല്‍ ഗാന്ധി സ്നേഹത്തിന്റേതും എന്നാണ് പപ്പു യാദവ് വ്യക്തമാക്കി.




