ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 34കാരൻ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ വാഹന പാർക്കിംഗിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയായിരുന്നു. ഗൗരവ് ശർമ എന്നയാളാണ് പങ്കജ് നയ്യാർ, സഹോദരൻ പാരസ് എന്നിവർക്ക് നേരെ വെടിയുതിർത്തത്
വെടിയേറ്റ പങ്കജ് നയ്യാറിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രതിയും സഹപ്രവർത്തകരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.




