Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് അവധി ദിവസവും ചില ഭാഗങ്ങളിൽ പെയ്ത വേനൽമഴയും കാരണം ഇന്നലെ വൈദ്യുതി ഉപയോഗം കുറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ മൊത്തം 106.03 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകുന്നേരത്തെ സമയത്തെ വൈദ്യുതി ആവശ്യകതയിലും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഏറ്റവും ഉയർന്ന ആവശ്യകത 5600 മെഗാവാട്ട് ആയിരുന്നു.

ജലവൈദ്യുതി പദ്ധതികളിൽ നിന്ന് 19.55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കൂടാതെ 84.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുകയും ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു. അന്ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix