സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍;ചട്ടവിരുദ്ധമെന്ന് കെ കെ രമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് കുറ്റവാളികള്‍ക്ക് പരോള്‍.ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവര്‍ വെളളിയാഴ്ച പുറത്തിറങ്ങി. ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു.ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരണം.

ജയില്‍ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാര്‍ച്ചില്‍ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുറത്തിറങ്ങാനായില്ല. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെയാണ് പരോളില്‍ ഇറങ്ങിയത്. കൊടി സുനി, എം സി അനൂപ് തുടങ്ങിയവര്‍ക്ക് പരോളില്ല.
ജയില്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയില്‍ വകുപ്പ് പറയുന്നു.വര്‍ഷം 60 ദിവസം പരോളിന് കുറ്റവാളികള്‍ക്ക് അര്‍ഹതയുണ്ട്. നൂറോളം തടവുകാര്‍ക്ക് ഇവര്‍ക്കൊപ്പം പരോള്‍ നല്‍കിയിട്ടുണ്ടെന്നും വിശദീകരിച്ചു.കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement