സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ടാം ഭാഗം ധുരന്ധർ പ്രതികാരം ആഗോള റിലീസ് മാർച്ച് 19 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരം ആഗോള റിലീസായി മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി, ചിത്രത്തിന്റെ ആദ്യ ഭാഗമായ ധുരന്ധർ ഇന്ന് മാർച്ച് 13 ന് ആഗോള തലത്തിൽ റീ റിലീസ് ചെയ്തു. ആദ്യം ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായി റീ റിലീസ് ചെയ്യാൻ നിശ്ചയിച്ച ചിത്രം, പ്രേക്ഷകരുടെയും എക്സിബിറ്റേഴ്സിൻ്റെയും ആവശ്യപ്രകാരം ഇപ്പൊൾ ആഗോള തലത്തിൽ 1000+ സ്ക്രീനുകളിൽ ആണ് റീ റിലീസായി എത്തിയത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഗോള റീ റിലീസുകളിൽ ഒന്നായി ഇതോടെ ചിത്രം മാറി. ധുരന്ധർ ഫ്രാഞ്ചൈസിയുടെ ആരാധകർക്ക്, ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുൻപ് ആദ്യ ഭാഗത്തിന്റെ ആവേശം വീണ്ടും അറിയാനും, രണ്ടു ഭാഗങ്ങളായി കഥ പറയുന്ന ഈ സ്പൈ ആക്ഷൻ ഇതിഹാസത്തിന്റെ അനുഭവം തുടർച്ചയായി തീയേറ്ററുകളിൽ അനുഭവിക്കാനുമുള്ള അവസരമാണ് നിർമ്മാതാക്കൾ ഈ റീ റിലീസിലൂടെ ഒരുക്കുന്നത്.

ഇന്ത്യൻ സിനിമയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത ചിത്രത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിലെ മറ്റൊരു പൊൻതൂവൽ ആയി മാറുകയാണ് ഈ വമ്പൻ റീ റിലീസും. ഇതോടെ ഏകദേശം 100 ദിവസത്തോളമാണ് ചിത്രത്തിൻ്റെ തിയേറ്റർ പ്രദർശനം നടന്നത് എന്നതും എടുത്തു പറയണം.

അടുത്തിടെ പുറത്തിറക്കിയ ധുരന്ധർ പ്രതികാരത്തിന്റെ ട്രെയ്‌ലർ ഇതിനകം തന്നെ ആഗോള തലത്തിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരം മാർച്ച് 18 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ലോകം മുഴുവൻ പ്രദർശനം ആരംഭിക്കും. പ്രീമിയർ ഷോ മുതൽ തന്നെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ആരംഭിച്ച ചിത്രം, ആദ്യ ദിന ഓപ്പണിങ്, ആദ്യ വീക്കെൻഡ് ഗ്രോസ് എന്നിവയിൽ ഇന്ത്യൻ സിനിമയിൽ പുതിയ നാഴിക്കല്ലുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ആദിത്യ ധർ ചിത്രം ധുരന്ധർ പ്രതികാരം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ സ്പൈ-ആക്ഷൻ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. അജ്ഞാതരായ പുരുഷന്മാരുടെ കഥ 2026 മാർച്ച് 19 ന്, ഗുഡി പാഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുമ്പും ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അരങ്ങേറുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.