Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് വരുന്നത്.സിനിമയുടെ നിര്‍മ്മാതാവായ ധനഞ്ജയന്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്.അതില്‍ രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും’,എന്നാണ് അദ്ദേഹം പറഞ്ഞത്.സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.ശിവ ഈ സിനിമയ്ക്കായി ഏറെ പ്രയത്‌നിക്കുന്നുണ്ട്.സിനിമ റിലീസായ ശേഷം സിരുത്തൈ ശിവയെ കങ്കുവ ശിവ എന്ന് വിളിക്കും എന്നും നിര്‍മ്മാതാവ് പറഞ്ഞു.

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോസ് 100 കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ.300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.പത്തു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യ എത്തുമ്പോള്‍ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.ദിഷാ പഠാണിയാണ് നായിക.ഐമാക്‌സ് ഫോര്‍മാറ്റിലാണ് കങ്കുവ പ്രദര്‍ശനത്തിന് എത്തുക.

Recent News

Advertisement
WhiteswanTV Footer