സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘പത്തനാപുരത്തെ’ ഷെറിനെ സംരക്ഷിക്കുന്നതാര്..?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തന്റെ ഭർത്യപിതാവിനെ കൊലചെയ്ത കേസിൽ മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിൽ ഷെറിൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അതിനൊപ്പം ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. പത്തനാപുരം കാരിയായ ഷെറിനെ ആരാണ് ഈ കാലമത്രയും സംരക്ഷിച്ചതെന്ന ചോദ്യം. ആ ചോദ്യം ആകട്ടെ എത്തിനിൽക്കുന്നത് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരിയിലേക്ക് വരെയാണെന്നതാണ് സത്യം. ഏറെക്കുറെ മന്ത്രിയുടെ പേര് വരെ നമ്മൾ പറയുന്നില്ലെങ്കിലും നാട്ടിൽ പാട്ടാണ്. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. മന്ത്രിസഭയിലെ ഒരു പ്രത്യേക മന്ത്രിയുടെ താല്പര്യത്തിൽ അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നു. അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്.

20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല. 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറിൽ കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശുപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇളവ് ലഭിക്കുന്നത്. ജയിലുകളിൽ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആനുകൂല്യത്തിലും കാണുന്നത്.

14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള തീരുമാനം. എന്നാൽ 25 ഉം 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം കിട്ടിയില്ലെന്നതാണ് വാസ്തവം. ഇവരിൽ പലരും രോഗികളാണെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളും ഇതുവരെ പരിഗണിച്ചിട്ടില്ല. പൂജപ്പുരം, വിയ്യൂർ, നെട്ടുകാൽത്തേരി ജയിലുകളിലെ ഉപദേശക സമിതികൾ രണ്ട് തവണയായി നൽകിയ ശുപാർശകളിൽ തീരുമാനം നീളുകയാണ്. ഷെറിന്‍റെ ഇളവിൽ തീരുമാനമെടുത്തതും അതിവേഗം. ഡിസംബറിലാണ് ഷെറിന് ഇളവ് നൽകണമെന്ന ശുപാർശ കണ്ണൂർ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്. ഒരു മാസം കൊണ്ട് ശുപാർശ ജയിൽ ഡിജിപി വഴി ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനങ്ങളും പരിഗണിക്കാറുണ്ട്. എന്നാൽ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു.

അതേസമയം, ഷെറിൻ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഇടതു മന്ത്രിസഭയിലെ ഒരു അംഗത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമാകുന്നത് സിപിഎമ്മിന് ചെറിയതോതിൽ എങ്കിലും തലവേദനയായി മാറുന്നുണ്ട്. ഇതിനിടെയിലാണ് പറയപ്പെടുന്ന മന്ത്രി ഗണേഷ് കുമാർ ആണെന്ന് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാല തുറന്നടിച്ചത്. പറയുക മാത്രമല്ല, മന്ത്രിയെ ജ്യോതികുമാർ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഈ നിമിഷം വരെ ഗണേശനാകട്ടെ ഉയർന്ന ആരോപണത്തിൽ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടുമില്ല. ഇനി മൗനം സമ്മതമാണോ എന്ന് മാത്രമാണ് അറിയാനുള്ളത്.

Tags :

Recent News

Advertisement