ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയ ജനപ്രിയ സ്നാക്സ് ബ്രാൻഡുകളുടെ നിർമാതാക്കളായ പെപ്സികോ തങ്ങളുടെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും പുതുക്കിയ പാക്കറ്റുകളിൽ ‘കൃത്രിമ ഫ്ലേവറുകളോ നിറങ്ങളോ ചേർത്തിട്ടില്ല’ എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തുമെന്ന് അറിയിച്ചു.
ഉപഭോക്താക്കൾ ഇപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങളിലെ ചേരുവകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉൽപന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തത നൽകുന്നതിനും വിവരങ്ങൾ അറിഞ്ഞ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമായാണ് പുതുക്കിയ പാക്കേജിങ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ലെയ്സ്, കുർകുറെ തുടങ്ങിയ സ്നാക്സ് ഉൽപന്നങ്ങൾ കൃത്രിമ നിറങ്ങളോ രുചികളോ ചേർക്കാതെയാണ് നിർമ്മിക്കുന്നതെന്നും പെപ്സികോ ഇന്ത്യ അവകാശപ്പെട്ടു.






