ചെന്നൈ: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസലിനും ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ കുറയ്ക്കണമെന്നും ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
രാജ്യസഭ എംപിയായ കമൽഹാസൻ വീഡിയോ സന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത് . ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കരുത്. സർക്കാരുകളും സാമ്പത്തിക ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം, എന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് കൂടുതൽ ആളുകൾ എത്തിക്കുന്നതിനും പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നികുതികളിൽ ഇളവ് അനിവാര്യമാണ്. ആഗോള പ്രതിസന്ധികൾ സാധാരണക്കാരെയും ബാധിക്കുന്ന സാഹചര്യത്തിൽ ദേശീയ ഉത്തരവാദിത്തം ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






