Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കുറ്റിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കളെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ കുഴിയൻകോണം റസാഖ് മൻസിലിൽ അബ്ദുൽ റസാഖ് (21), കോട്ടൂർ കൊട്ടാരത്തനട വിശ്വകർമ ഭവനിൽ ആകാശ് (21), കുറ്റിച്ചൽ വലിയവിള ലക്ഷംവീട്ടിൽ അനീഷ് (19) എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽകുമാർ (52) ആണ് ആക്രമണത്തിനിരയായത്.

കുറ്റിച്ചലിലെ പമ്പിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ 30 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. പമ്പിൽ പെട്രോൾ നൽകുന്ന കുറഞ്ഞ തുക ജീവനക്കാരൻ വ്യക്തമാക്കിയതോടെ യുവാക്കൾ ബഹളം വയ്ക്കുകയും ഒരാൾ അനിൽകുമാറിനെ പിടിച്ചുതള്ളുകയും ചെയ്തു.

തുടർന്ന് വാക്കുതർക്കമുണ്ടാകുകയും യുവാവ് അനിൽകുമാറിനെ ആക്രമിക്കുകയും ചെയ്തു. അനിൽകുമാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ മറ്റുള്ളവർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നീട് യുവാക്കൾ സ്ഥലത്തുനിന്ന് മടങ്ങി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റിച്ചൽ ജംഗ്ഷനിൽവെച്ച് ബൈക്കിലെത്തിയ സംഘം വീണ്ടും അനിൽകുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വെട്ടിപ്പരിക്കേറ്റതായാണ് പരാതി. പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix