Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ഇടപെട്ട് നഗരസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയ സംഭവം വിവാദമായതിന് പിന്നാലെ ഇടപെട്ട് നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസർ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറുകളാണ് നിലവിൽ സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങൾ കൂടി സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു ഫ്രീസർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈൽ ഫ്രീസറും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു.

പറവൂർ പരവാത്തുരുത്ത് സ്വദേശി വിനേഷിന്റെ മാതാവ് ജെസി പൗളിയുടെ മൃതദേഹം മോർച്ചറിയിൽ അഴുകിയ സംഭവമാണ് വിവാദമായത്. സെപ്റ്റംബർ 16നാണ് ജെസി പൗളി മരിച്ചത്. തുടർന്ന് മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം മൃതദേഹം പുറത്തെടുത്തപ്പോഴാണ് അഴുകിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്.

അമ്മയ്ക്ക് അന്ത്യചുംബനം നൽകാൻ പോലും കഴിഞ്ഞില്ലെന്നും മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നും വിനേഷ് പറഞ്ഞിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും വിനേഷ് പരാതി നൽകിയിരുന്നു. മൃതദേഹം അഴുകിയ നിലയിൽ കാണേണ്ടിവന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുഴഞ്ഞുവീണതിനെ തുടർന്ന് ജെസിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. തലേദിവസം വീണ് പരിക്കേറ്റിരുന്നതിനാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായാണ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

അടുത്ത ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുന്നതിനിടെയാണ് അഴുകിത്തുടങ്ങിയതായി വ്യക്തമായത്. മോർച്ചറിയിലെ ഫ്രീസറിന്റെ തകരാറാണ് മൃതദേഹം ജീർണിക്കാൻ കാരണമായതെന്ന് പിന്നീട് വ്യക്തമായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix