Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോടിയേരി അനുസ്മരണത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ബിനീഷ് കോടിയേരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമക്കുറിപ്പിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ച് മകൻ ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസുകൾ വന്നപ്പോൾ കോടിയേരി പാർട്ടിയെ സംരക്ഷണ കവചമാക്കിയില്ലെന്നും നിയമനടപടികൾ സ്വയം നേരിടണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും ബിനീഷ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

നേരിട്ട് ഏറ്റുമുട്ടേണ്ട സാഹചര്യങ്ങളിൽ സന്ധി ചെയ്യുന്ന രാഷ്ട്രീയമായിരുന്നില്ല കോടിയേരിയുടേതെന്നും കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്നും ബിനീഷ് കുറിച്ചു. സിപിഎം നേതൃത്വത്തിലെ നികത്താനാകാത്ത വിടവാണ് കോടിയേരിയുടേതെന്നും അദ്ദേഹത്തെ മറക്കാൻ ശ്രമിച്ചാലും അത് സാധിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കില്ല.

പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ലെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇത്തവണ കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix