പത്തനംതിട്ട: പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. തെങ്ങമം പൗർണമി ജംഗ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി (75) നാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക് സംഭവിച്ചത്. വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ താമരാക്ഷി രക്തം വാർന്ന നിലയിൽ അവശയായി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






