മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് പിയൂഷ് ചൗള. 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു.
രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ത്യക്കായി മൂന്ന് ടെസ്റ്റില്‍ മാത്രം കളിച്ച പിയൂഷ് ചൗള ഏഴ് വിക്കറ്റുകള്‍ നേടി. 25 ഏകദിന മത്സരങ്ങളില്‍ 32 വിക്കറ്റും ഏഴ് ടി20 മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റുമാണ് ഇന്ത്യൻ കുപ്പായത്തിലെ നേട്ടം. 192 വിക്കറ്റുകളാണ് പിയൂഷ് ചൗള ഐപിഎല്ലില്‍ മാത്രം എറഞ്ഞിട്ടത്. കഴിഞ്ഞ വര്‍ഷം മുംബൈ കുപ്പായത്തിലാണ് അവസാന ഐപിഎല്‍ മത്സരം കളിച്ചത്.




