Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: retirement

ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തി വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ

റിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനി തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് യൂണിവേഴ്സിഡാഡ് സെൻട്രലിനെ 4-2ന് തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യതയില്ലെന്ന് നെയ്മർ വീണ്ടും വ്യക്തമാക്കിയത്. ലോകകപ്പിൽ ബ്രസീൽ പുറത്തായതിന് പിന്നാലെ ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചുവെന്ന് നെയ്മർ നേരത്തേ സൂചന നൽകിയിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇനി ബ്രസീലിനായി കളിക്കാനുള്ള ആഗ്രഹമില്ലെന്ന് താരം വ്യക്തമാക്കി. “ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. […]
Read more

വിരമിച്ചതിന് പിന്നാലെ നിക്കോളാസ് പുരാന് പുതിയ ചുമതല

ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് പുതിയ ചുമതല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്‍റെ നായകനായാണ് പുരാനെ നിയമിച്ചത്. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്കോറര്‍. 29കാരനായ പുരാന്‍ അപ്രതീക്ഷിതമായാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റന്നാളാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ശനിയാഴ്ച ടെക്സാസ് സൂപ്പര്‍ കിംഗ്സിനെതിരെ ആണ് എം […]
Read more

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിയൂഷ് ചൗള

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് പിയൂഷ് ചൗള. 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ […]
Read more

ഭാര്യയെ കൂട്ടാൻ പറ്റില്ല; വിരാട് ടെസ്റ്റിൽ നിന്ന് വിരമിച്ചത് BCCIയുടെ പെരുമാറ്റ ചട്ടം മൂലം?

മുംബെെ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് കാരണം പുറത്ത്. ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് പുറത്ത് വരുന്ന വിവരം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് വിരാടിനെ പ്രകോപിപ്പിച്ചത്. പുതിയ പെരുമാറ്റ ചട്ടം അനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും കൂടെ നിർത്താൻ പറ്റൂ. എന്നാൽ ഇത് രണ്ടാഴ്ചയിൽ കൂടുതലാവരുത്. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും […]
Read more

മോദി ആർഎസ്എസ് ആസ്ഥാനത്തു പോയത് വിരമിക്കൽ അറിയിക്കാൻ : സഞ്ജയ് റാവുത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്തതെരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നും പകരം അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്ന കാര്യമാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം നാഗ്പുർ സന്ദർശനത്തിന് ശേഷം മോദി ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കും

ഡോ. ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കും. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം. എന്നാല്‍ ശനിയും ഞായറും പൊതു അവധിയായ സാഹചര്യത്തിലാണ് ചന്ദ്രചൂഡ് ഇന്ന് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് […]
Read more

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാന്‍ കളിക്കളത്തോട് വിടപറയുന്നു

ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കുന്നു. ഡേവിസ് കപ്പ് ക്വാര്‍ട്ടറിന് പിന്നാലെ താരം ടെന്നിസിനോട് വിടപറയും. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ടുളള വീഡിയോയിലുടെയാണ് നദാന്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. തീര്‍ച്ചായും വിരമിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഒരല്‍പ്പം സമയമെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്.’ വിരമിക്കല്‍ വീഡിയോയില്‍ നദാല്‍ പറഞ്ഞു. […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്നത് അദ്ദേഹത്തിന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കുമെന്ന വിവരങ്ങളാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റും ക്യാപ്റ്റനും പങ്കുവെക്കുന്നത്. ആന്‍ഡേഴ്‌സണും ഇക്കാര്യം വെളിപ്പെടുത്തി കഴിഞ്ഞു. 21 വര്‍ഷം മുമ്പ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിന്‍ഡീസിലെ മൈതാനത്ത് തന്നെ ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 2002-ല്‍ […]
Read more

‘മയാമി എന്റെ അവസാനത്തെ ക്ലബ്ബ്’;തുറന്നുപറഞ്ഞ് ലയണല്‍ മെസ്സി

വിരമിക്കല്‍ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കാവെ ഇന്റര്‍ മയാമിയിലായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.മയാമിയില്‍ നിന്ന് ഉടന്‍ കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി തുറന്നുപറഞ്ഞു. 2004 മുതല്‍ 2021 വരെ ബാഴ്സലോണയിലാണ് മെസ്സി കരിയര്‍ ചെലവഴിച്ചത്. പിന്നീടായിരുന്നു ഫ്രഞ്ച് ഭീമന്മാരായ പാരിസ് സെന്റ് ജര്‍മ്മനിലേക്കുള്ള കൂടുമാറ്റം.പിഎസ്ജിയിലെ കരിയര്‍ അവസാനിപ്പിച്ച് 2023 ജൂലൈയിലാണ് മെസ്സി എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയത്. ഇന്റര്‍ മയാമിയുമായി 2025 വരെയാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ […]
Read more

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. ഈ മാസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix