Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാരൂഖിന്റെ ഐപാഡിൽ ‘കോൻ ബനേ​ഗാ ക്രോർപതി’ കളിച്ചു, കാരവൻ വീടുപോലെ- പ്രിയാമണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡിലടക്കം ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്യുന്ന തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് പ്രിയ. കുഞ്ചാക്കോ ബോബനൊപ്പമുള്ള ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യാണ് പ്രിയ മണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് ചിത്രങ്ങളായ ‘ചെന്നൈ എക്‌സ്പ്രസ്’, ‘ജവാന്‍’ എന്നീ ചിത്രങ്ങളിലാണ് പ്രിയാമണി ഷാരൂഖിനൊപ്പം അഭിനയിച്ചത്. ‘ചെന്നൈ എക്‌സ്പ്രസ്’ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി.

ചെന്നൈ എക്‌സ്പ്രസിന്റെ സെറ്റില്‍ ഷാരൂഖിന്റെ ഐപാഡില്‍ ‘കോന്‍ ബനേഗാ ക്രോര്‍പതി’ ഗെയിം കളിച്ചതും,ഷാരൂഖിനൊപ്പം അദ്ദേഹത്തിന്റെ കാരവനില്‍ അത്താഴം കഴിച്ച ഓര്‍മയും അവര്‍ പങ്കുവെച്ചു. ശരിക്കും ഒരുവീടുപോലെയായിരുന്നു ഷാരൂഖ് ഖാന്റെ കാരവന്‍ എന്ന് അവര്‍ പറഞ്ഞു. ഷാരൂഖ് ഖാന് ഡാന്‍സ്‌ സ്റ്റെപ്പുകള്‍ പഠിപ്പിച്ചുകൊടുത്തിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്‍ കഠിനാധ്വാനം ചെയ്യുന്ന നടനാണെന്നാണ് പ്രിയാമണി പറയുന്നത്. 12 മണിക്കൂര്‍ തൂടര്‍ച്ചയായ ഷൂട്ടിങ്ങിന് ശേഷവും കോറിയോഗ്രാഫറുടെ സഹായിയെ വിളിച്ച് അടുത്ത ദിവസത്തേക്കുള്ള സ്റ്റെപ്പുകള്‍ പഠിക്കുമായിരുന്നു പ്രിയ മണി പറഞ്ഞു.

‘ഷൂട്ടിങ് അഞ്ചുരാത്രികള്‍ നീണ്ടുപോയി. നാലാമത്തെ ദിവസം അദ്ദേഹം ‘വരൂ അത്താഴം കഴിക്കാ’മെന്ന് പറഞ്ഞ് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ കാരവനിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഞാന്‍ അന്ന് ആദ്യമായാണ് ആ കാരവാന്‍ കണ്ടത്. ഞാനാകെ അമ്പരന്നുപോയി. അതൊരു വീടുപോലെയുണ്ടായിരുന്നു. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ കാരവനിലുണ്ടായിരുന്നു. മനോഹരമായാണ് അത് ക്രമീകരിച്ചത്. ഞാന്‍ ആ കാരവന്‍ ആകെ നടന്നുകണ്ടു. പിന്നെ ഭക്ഷണം കഴിച്ചു’, പ്രിയാമണി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer