തിരുവനന്തപുരം: ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിറ്റ് ലഭ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കാന്‍ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിരതാമസ രേഖയായി റേഷന്‍കാര്‍ഡ് പരിഗണിക്കും.
വിദ്യാര്‍ഥി താമസിക്കുന്നിടത്തെ തദ്ദേശ സ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്ലസണ്‍ പ്രവേശനത്തിനു മുന്‍പ് എസ്എസ്എല്‍സി സര്‍ടിഫിക്കറ്റ് ഡിജി ലോക്കറില്‍ കിട്ടിയിരുന്നു. ഇത്തവണ അതുകൊണ്ടാണ് ബുദ്ധിമുട്ടായത്.
അതേസമയം ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ന്(05.06.25) വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ടരേഖകളും ഹാജരാക്കി സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍കാലിക പ്രവേശനത്തിനാണ് അവസരമുള്ളത്. സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് റദ്ദാകും.തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ അവരെ പരിഗണിക്കില്ല. ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്‌മെന്റിനുശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്മെന്റ് ലഭിച്ചിട്ടും നേടാത്തതിനാല്‍ ഒഴിവു വരുന്ന സീറ്റും ചേര്‍ത്ത് രണ്ടും മൂന്നും അലോട്മെന്റ് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്‌മെന്റ്. 16.05.25 നാണ് മൂന്നാം അലോട്‌മെന്റ്. ജൂണ്‍ 18 നാണ് ഈവര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കുക. സംവരണവിഭാഗത്തില്‍ പ്ലസ് വണ്ണിന് ലഭിച്ചവര്‍ക്ക് പ്രവേശനവേളയില്‍ ജാതിതെളിയിക്കാന്‍ തല്‍ക്കാലം ടിസി മതിയാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പ്രവേശനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






