സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നാവിക സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാർവാർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാവിക സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചെന്നും, ഇത് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഐഎൻഎസ് വിക്രാന്ത് എന്ന പേര് കേട്ടാൽ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടും. അതിന്റെ പേരിന് പോലും ശത്രുവിന്റെ ധൈര്യം കെടുത്താൻ കഴിയുമെങ്കിൽ അതാണ് ഐഎൻഎസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാർവാറിന്റെയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള ഐഎൻഎസ് വിക്രാന്തിൽ രാജ്യത്തിന്റെ ധീരരായ നാവികരുമായി ദീപാവലി ആഘോഷിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്ക

സൈനിക ഉപകരണങ്ങളുടെ കരുത്തിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇവയെല്ലാം ശ്രദ്ധേയമാണെങ്കിലും അവ പ്രവർത്തിപ്പിക്കുന്നവരുടെ ധൈര്യമാണ് അവയെ കൂടുതൽ ശക്തമാക്കുന്നതെന്നും പറഞ്ഞു. “ഈ കപ്പലുകൾ ഇരുമ്പുകൊണ്ട് നിർമ്മിച്ചതാകാം, പക്ഷേ നിങ്ങൾ അതിൽ പ്രവേശിക്കുമ്പോൾ, അവ സായുധ സേനയുടെ ജീവനുള്ള, ശ്വാസമെടുക്കുന്ന ശക്തികളായി മാറുന്നുവെന്നും മോദി പറഞ്ഞു. ഓരോ നിമിഷവും താൻ നിങ്ങളിൽ നിന്ന് എന്തെങ്കിലും പഠിച്ചെന്നും, ഈ ജീവിതം ഓരോ ദിവസവും ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് തനിക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ എന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags :

Recent News

Advertisement