ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. ഈ മാസം 29 ന് മോദി ബീഹാറിലെത്തും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്.
പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്.






