തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായർ പങ്കെടുത്ത സംഭവത്തിൽ ഡിഡി അന്വേഷണ റിപ്പോർട്ട് നൽകി. സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നു.
മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കുണ്ടാകില്ലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഒരു പോക്സോ പ്രതി ചടങ്ങിൽ പങ്കെടുത്തത് എച്ച് എമ്മിനും ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറൽ ഓഫ് എജ്യുക്കേഷന് കൈമാറി. എന്നാൽ, റിപ്പോര്‍ട്ട് കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡിജിഇ എസ് ഷാനവാസ് തിരികെ നൽകി. നടപടിക്കുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തണമെന്നും ഡിജിഇ ആവശ്യപ്പെട്ടു.
Content: POCSO case accused Mukesh M Nair is the chief guest; Investigation report says there was a lapse by the headmaster






