കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അസമിൽ പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് നല്ലളം പൊലീസിൻ്റെ പിടിയിലായത്. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.



