ആലപ്പുഴ : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച വയോധികനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര തോപ്പിൽ വീട്ടിൽ കുഞ്ഞച്ചൻ എന്ന കുഞ്ഞുമണി (72) യാണ് അറസ്റ്റ് ചെയ്തത്.
കുഞ്ഞുമണിയുടെ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഊഞ്ഞാൽ കെട്ടാൻ കയർ നൽകാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടരുകയും പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജോസ്.സി.ദേവസ്യ, രംഗപ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്. ആർ.ഡി, ബൈജു മണികണ്ഠൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



