സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പൊലീസും സിപിഐഎമ്മും യുഡിഎഫ് നേതാക്കളെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

പാലക്കാട്: കള്ളപ്പണ ഇടപാടിൽ പൊലീസും സിപിഐഎമ്മും ചേർന്ന് യുഡിഎഫിനെ സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളപ്പണം മാറ്റാൻ പൊലീസ് യുഡിഎഫുകാർക്ക് സഹായം ചെയ്തുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കെപിഎം ഹോട്ടലിൽ ആസൂത്രിത നാടകങ്ങളാണ് നടന്നത്. റെയ്ഡ് വിവരം പൊലീസിൽ നിന്നു തന്നെ കോൺഗ്രസുകാർക്ക് ചോർന്നു കിട്ടി. കള്ളപ്പണ കേസും എൽഡിഎഫ് യുഡിഎഫ് ഡീലിൻ്റെ ഭാഗമാണ്. യുഡിഎഫിനെ ജയിപ്പിക്കാൻ എൽഡിഎഫിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. പാലക്കാട് എൽഡിഎഫ്- യുഡിഎഫ് അന്തർധാര വളരെ സജീവമാണ്. പോലീസിൻ്റെ വീഴ്ചയല്ല രാഷ്ട്രീയ ഇടപെടലിൻ്റെ വീഴ്ചയാണ് ഇവിടെ കണ്ടത്. പൊലീസ് എന്തുകൊണ്ട് എഫ്ഐആർ ഇടുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് മറുപടി പറയണം. കള്ളപ്പണ ഇടപാട് നടന്നെന്ന് എംബി രാജേഷ് ഉൾപ്പെടെ മന്ത്രിമാർ പ്രതികരിച്ചത് ജനങ്ങൾ മറന്നിട്ടില്ല.

പൊലീസ് അലംഭാവം വ്യക്തമാണ്. പുറത്തുള്ള സിസിടിവികൾ പരിശോധിച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നുണ്ട് ഞാൻ യാത്രയിലായിരുന്നു. അപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ഫോണിൽ വിളിച്ച് മുറികൾ പരിശോധിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ ഞാൻ ജോമോൻ്റെ ഫോണിൽ പൊലീസിനെ വിളിച്ചു. ഇതിലെ വൈരുദ്ധ്യം മാധ്യമങ്ങൾ പരിശോധിച്ചില്ല. അദ്ദേഹം ആ സമയത്ത് യാത്രയിലായിരുന്നില്ല. കെപിഎമ്മിൽ എല്ലാം സെറ്റ് ചെയ്ത ശേഷമാണ് അദ്ദേഹം പോയത്. കുറച്ച് പൊലീസുകാരാണ് ഹോട്ടലിലേക്ക് വന്നത്. ആവശ്യമായ സജ്ജീകരണങ്ങൾ ഒന്നും ഇല്ല.

കൃത്യമായ ഒത്തുതീർപ്പ് ഫോർമുല എൽ ഡിഎഫും യുഡിഎഫുമായിട്ടുണ്ടാക്കിയിട്ടുണ്ട് . എൽഡിഎഫ് സ്ഥാനാർത്ഥിയും എകെ ബാലനും ഞങ്ങൾ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് തുറന്നു പറഞ്ഞതാണ്.

വ്യാജ ഐഡി കേസിൽ ഒരു തെളിവും പൊലീസ് കോടതിയിൽ ഹാജരാക്കാത്തതുകൊണ്ടാണ് ഫെനിക്ക് ജാമ്യം കിട്ടിയത്. വ്യാജ ഐഡി കാർഡ് ഡീൽ നടത്തിയ ടീം തന്നെയാണ് കള്ളപ്പണ ഇടപാടിനും പിന്നിൽ. സിപിഐഎം ഒറ്റ രാത്രി കൊണ്ട് മലക്കം മറഞ്ഞു. സരിനെ ബലിയാടാക്കാനാണ് സിപിഐഎം തീരുമാനം. ജോ ഡോക്ടറുടെ ഗതി വരുമെന്ന് സരിന് മനസിലായി. കള്ളപ്പണം പിടിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ സമ്മതിക്കില്ല. ജില്ലാ കളക്ടറിൽ വിശ്വാസമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisement

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »
Advertisement