ഹൈദരാബാദ്: ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പോലീസ്. സിറാജ് ഉർ റഹ്മാൻ, സയ്യിദ് സമീർ എന്നിവരെയാണ് തെലങ്കാന പോലീസും ആന്ധ്രാപ്രദേശ് പോലീസും രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഒരു ഐഎസ്ഐഎസ് ഘടകത്തിൽ നിന്നാണ് ഇരുവർക്കും ആക്രമണം നടത്താൻ മാർഗനിർദേശം ലഭിച്ചത് എന്നും പറയപ്പെടുന്നുണ്ട് .
അതേസമയം പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷാ സേന വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു .അതേസമയം പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.പൊതുജനങ്ങൾ ജാഗ്രതയും സഹകരണവും നിലനിർത്തണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.






