തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയകൃഷ്‌ണയുടെ പരാതിയിൽ മൂന്ന് ജീവനക്കാരോടും ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഉടൻ തന്നെ ഹാജരാകാനാണ് പോലീസ് നിർദേശം. അതേസമയം ഇന്നലെ മൊഴിയെടുക്കാൻ പോലീസ് കുറ്റാരോപിതരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. അത്സമയം പോലീസ് ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച് വരികയാണ്.
ജീവനക്കാർ ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഈ തെളിവ് പുറത്ത് വന്നതോടെ ഇവർക്കെതിരെയുള്ള കുരുക്കുകൾ മുറുകുകയാണ്.






