സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, പോലീസ് കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കെഎഫ്സിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്.

കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ് നടന്നത്.ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പറിൽ വിളിച്ചവരോട് പലിശ രഹിത വായ്പ അനുവദിക്കുന്നതിന് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടെന്നാണ് കെഎഫ്സിക്ക് കിട്ടിയ വിവരം. പഞ്ചാബിലെ ലുധിയാനയാണ് ഫോണ്‍ നമ്പറിന്‍റെ ലൊക്കേഷൻ എന്ന് കണ്ടെത്തി. അതെസമയം പോസ്റ്റിന്‍റെ വിവരങ്ങള്‍ തേടി മെറ്റയ്ക്ക് പൊലീസ് നോട്ടീസ് നൽകി.

30 മിനുട്ടിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പേജിലിട്ടിരുന്ന വീഡിയോയിൽ കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ ലോഗോയും ഉപയോഗിച്ചിരുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.