സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാസലഹരി ഉപയോഗിക്കില്ലെന്ന മൊഴിക്ക് പിന്നാലെ ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ്. ചോയദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം ഷൈനെ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുമെന്നാണ് സൂചന. എന്നാൽ താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ പോലീസിന് നൽകിയ മൊഴി.

ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഓടിയത്. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പോലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പോലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ഹാജരാകാൻ പറഞ്ഞ സമയത് താൻ സ്റ്റേഷനിലെത്തിയതെന്നും ഷൈൻ പറഞ്ഞു.

അതേസമയം ലഹരി റാക്കറ്റായി നടന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഷൈൻ ഉപയോഗിക്കുന്നത്. നിലവിൽ ഒരു ഫോൺ മാത്രമാണ് സ്റ്റേഷനിൽ ഹാജരാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് ചാറ്റും, കോളുകളും, ഗൂഗിൾ പേ ഇടപാടുകൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം.
മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്.

Tags :

Greeshma Celine Benny

Recent News

Advertisement